വജൈനിസ്‍മസ് – യോനി സങ്കോചം

ദമ്പതിമാർക്ക്, വേദനാജനകമായ ലൈംഗികബന്ധത്തിന് കാരണമാകുന്ന, അല്ലെങ്കിൽ പൂർണമായി ലിംഗം യോനിക്കുള്ളിൽ പ്രവേശിപ്പിച്ചു ബന്ധപെടാൻപറ്റാത്തതോ ആയ ഒരു അവസ്ഥയാണ് വജൈനിസ്‍മസ് (യോനീ സങ്കോചം). സ്ത്രീയുടെ, ബോധപൂർവ്വമല്ലാത്ത പേശി സങ്കോചങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. സ്ത്രീ ലൈംഗിക പ്രശ്നങ്ങളിൽ ഏറ്റവും സാധാരണമായി (60 ശതമാനത്തോളം – കേരളത്തിൽ നടത്തിയ ഒരു പഠനപ്രകാരം) കണ്ടുവരുന്ന ഒരു ലൈംഗിക പ്രശ്നം ആണ് വജിനിസ്മസ് അല്ലെങ്കിൽ യോനീസങ്കോചം എന്ന് പറയുന്നത്. ഇത് പൂർണമായും ചികിൽസിച്ചു ഭേദമാക്കാവുന്ന ഒരു സ്ത്രീ ലൈംഗിക പ്രശ്നം ആണ്.

ഇതിന്റെ ചികിത്സാ രീതി സെക്സ് തെറാപ്പി എന്ന് പറയുന്ന ഒരു തരം ചികിത്സാമാര്ഗം ആണ്.

പേടിക്കാനുള്ളതോ, ബുദ്ധിമുട്ടുള്ളതോ, ഡോക്ടറുടെ മുൻപിൽ വച്ച് ലൈംഗികമായിട്ടുള്ള പ്രവർത്തികൾ ചെയ്യാനോ സെക്സ് തെറാപ്പി ചികിത്സയിൽ നിർദ്ദേശിക്കില്ല.
സെക്സ് തെറാപ്പിയിൽ,
1. ലൈംഗിക ആരോഗ്യത്തെകുറിച്ചും ലൈംഗിക പ്രവർത്തികളെക്കുറിച്ചും ശാസ്ത്രീയമായ അറിവ് പങ്കാളികൾക്ക് നൽകും
2. ലൈംഗിക ആരോഗ്യത്തിനെകുറിച്ചുള്ള തെറ്റിദ്ധാരണകളും, തെറ്റായ കാഴ്ചപ്പാടുകളും മാറ്റും
3. ലഘുവായ ചില ലൈംഗിക പ്രവർത്തികൾ പങ്കാളികൾ, അവരുടെ സ്വകാര്യതയിൽ ചെയ്യുവാനായി തെറാപ്പിസ്റ്റ് നിർദ്ദേശിക്കും.
സെക്സ് തെറാപ്പി മൂലം, പേടികൂടാതെയും വേദനരഹിതവും, ആത്മവിശ്വാസത്തോടെയും ആനന്ദകരവുമായ ലൈംഗിക ജീവിതം നയിക്കാൻ ദമ്പതിമാരെ പ്രാപ്തരാക്കുന്നു.

For Treatment, www.Vaginismus.in | Call / WhatsApp +91 9946425577